ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾ യൂറോ സ്പോർടിൽ തത്സമയം

ഇന്ത്യയുടെ വിയ്റ്റ്നാം സന്ദർശത്തിലെ രണ്ടു മത്സരങ്ങളും തത്സമയം കാണാൻ ആകും. യൂറോ സ്പോർട് ചാനൽ വഴി തത്സമയം മത്സരം കാണാൻ ആകും എന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇന്ന് അറിയിച്ചു. ജിയോ ടിവി വഴി ഓൺലൈൻ ആയി കാണാനും പറ്റും. ഇന്ന് ടീം വിയറ്റ്നാമിലേക്ക് പോകുന്ന അവസാന 23 അംഗ സ്ക്വാഡും പ്രഖ്യാപിച്ചു.

വിയറ്റ്നാമിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങൾ ആണ് കളിക്കുക. വിയറ്റ്നാമിൽ വെച്ച് ആതിഥേയരായ വിയറ്റ്നാമിനെയും സിംഗപ്പൂരിനെയും ആണ് ഇന്ത്യ നേരിടുക. സെപ്റ്റംബർ 24ന് ഇന്ത്യ സിംഗപ്പൂരിനെയും, സെപ്റ്റംബർ 29ന് ഇന്ത്യ വിയറ്റ്നാമിനെയും നേരിടും. എല്ലാ മത്സരങ്ങളും തോങ്നാത് സ്റ്റേഡിയത്തിൽ വെച്ചാകും നടക്കുക.

Team:
20220920 201723

20220920 201726