ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തി ഹർദിക് പാണ്ഡ്യ

Staff Reporter

പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്ന് വിട്ട്നിൽക്കുന്ന ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തി. നാളെ മുംബൈയിൽ ഇന്ത്യ ഓസ്ട്രേലിയ മത്സരം നടക്കാനിരിക്കെയാണ് ഹർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കൊപ്പവും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്കൊപ്പവുമാണ് ഹർദിക് പാണ്ഡ്യ പരിശീലനം നടത്തിയത്. ബൗളിംഗ് പരിശീലകൻ ഭരത് അരുണിന്റെ മേൽനോട്ടത്തിൽ താരം നെറ്റ്സിൽ പന്ത് എറിയുകയും ചെയ്തു.

പുറം വേദനയെ തുടർന്ന് ഇംഗ്ലണ്ടിൽ വെച്ച് ശസ്ത്രക്രിയക്ക് വിധേയനായ ഹർദിക് പാണ്ഡ്യ ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഇടം നേടിയിരുന്നില്ല. ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് താരത്തെ ടീമിൽഉൾപ്പെടുത്താതിരുന്നത് എന്ന വിശദീകരണവും പാണ്ഡ്യയുടെ ട്രെയിനർ രജനികാന്ത് നൽകിയിരുന്നു.