ജുവാനാൻ ഗോൺസൽവസ് രണ്ട് വർഷം കൂടെ ബെംഗളൂരുവിൽ

- Advertisement -

സ്പാനിഷ് ഡിഫൻഡർ ജുവാനാൻ ഗോൺസാല്വസ് ബെംഗളൂരു എഫ് സിയുമായി കരാർ പുതുക്കി. പുതിയ കരാറോടെ താരം 2022 വരെ ബെംഗളൂരു എഫ് സിയിൽ തുടരുമെന്ന് ഉറപ്പായി. 32കാരനായ ജുവാനാൻ 2016ലാണ് ബെംഗളൂരു എഫ് സിയിൽ എത്തിയത്. ബെംഗളൂരു എഫ് സിയോടൊപ്പം ഫെഡറേഷൻ കപ്പ്, സൂപ്പർ കപ്പ്, ഐ എസ് എൽ എന്നീ കിരീടങ്ങൾ നേടാൻ ജുവാനാന് ആയിട്ടുണ്ട്.

മുമ്പ് റയൽ മാഡ്രിഡ് ബി ടീമിലും സ്പാനിഷ് ക്ലബായ ലെഗാനെസിലും ജുവാനാൻ കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ് സിക്കായി ഇതുവരെ 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാലു ഗോളുകളും ജുവാനൻ നേടിയിട്ടുണ്ട്.

Advertisement