പാണ്ട്യയുടെ പ്രകടനം ഇന്ത്യൻ ടീമിന് മുതൽക്കൂട്ടെന്ന് ഹർഭജൻ

- Advertisement -

ബാറ്റുകൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹർദിക് പാണ്ട്യയുടെ പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുതൽകൂട്ടാണെന്ന് മുൻ ഇന്ത്യൻ സ്പിൻ ബൗളർ ഹർഭജൻ സിങ്. ന്യൂസിലാൻഡിനെതിരെ അവസാന രണ്ടു മത്സരങ്ങളിൽ കളിച്ച ഹർദിക് പാണ്ട്യ അടുത്തിടെ ഉണ്ടായ വിവാദങ്ങൾ തന്റെ കളിയെ ബാധിച്ചില്ലെന്ന് തെളിയിച്ചിരുന്നു.

അവസാന ഏകദിന മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചത് പാണ്ട്യയായിരുന്നു.വിജയ് ശങ്കറിനെയും അമ്പാട്ടി റായുഡുവിനേയും കൂട്ടുപിടിച്ച് പാണ്ട്യ ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചിരുന്നു. വെറും 22 പന്തിലാണ് പാണ്ട്യ ന്യൂസിലാൻഡിനെതിരെ 45 റൺസ് എടുത്തത്. മത്സരത്തിൽ ബൗളിങ്ങിലും തിളങ്ങിയ പാണ്ട്യ രണ്ടു വിക്കറ്റും വീഴ്ത്തിയിരുന്നു.

ന്യൂസിലാൻഡിനെതിരെ അമ്പാട്ടി റായുഡുവിന്റെ പ്രകടനത്തെയും ഹർഭജൻ സിങ് പ്രകീർത്തിച്ചു. അന്തർദേശീയ തലത്തിൽ റായുഡുവിന്റെ പുരോഗതി തനിക്ക് സന്തോഷം നൽകുന്നുവെന്നും ഹർഭജൻ പറഞ്ഞു.

Advertisement