ടെസ്റ്റില്‍ സ്ഥിരതയുണ്ടാവണം, ഹാര്‍ദ്ദിക്കിനോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ മുഖ്യ സെലക്ടര്‍

Sports Correspondent

ഇംഗ്ലണ്ട് പരമ്പരയില്‍ ട്രെന്റ് ബ്രിഡ്ജില്‍ അര്‍ദ്ധ ശതകവും അഞ്ച് വിക്കറ്റും നേടിയത് മാത്രമാണ് ഇംഗ്ലണ്ടില്‍ ഹാര്‍ദ്ദിക്കിന്റെ ശ്രദ്ധേയമായ പ്രകടനം. അതല്ലാതെ ശരാശരിയില്‍ താഴെ മാത്രമുള്ള പ്രകടനമായിരുന്നു ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഇംഗ്ലണ്ടില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് താരമെന്ന് പറഞ്ഞ മുഖ്യ സെലക്ടര്‍ ടെസ്റ്റില്‍ താരത്തില്‍ നിന്ന് ഇന്ത്യ സ്ഥിരത പ്രതീക്ഷിക്കുന്നുണ്ടെന്ന് കൂട്ടിചേര്‍ത്തു.

ശ്രീലങ്കയില്‍ വെച്ച് ശതകം, ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിംഗ് പ്രകടനം, ട്രെന്റ് ബ്രിഡ്ജില്‍ ഓള്‍റൗണ്ട് പ്രകടനമെല്ലാം തന്നെ ഹാര്‍ദ്ദിക്കിനു വിദേശ സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്താനാവുമെന്നതിന്റെ തെളിവാണെന്നും എംഎസ്‍കെ പ്രസാദ് പറഞ്ഞു. ഈ പരമ്പര താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പാഠമാകുമെന്നും അതില്‍ നിന്ന് താരം മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസാദ് പറഞ്ഞു.