ഖേല്‍ രത്നയ്ക്ക് താന്‍ അര്‍ഹനല്ല, നാമ നിര്‍ദ്ദേശം പിന്‍വലിക്കുവാന്‍ പഞ്ചാബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Sports Correspondent

തന്റെ ഖേല്‍ രത്ന പുരസ്കാരത്തിനുള്ള നാമ നിര്‍ദ്ദേശം പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ കൂടുതല്‍ വ്യക്തത വരുത്തി ഹര്‍ഭജന്‍ സിംഗ്. ഇത്തവണ താന്‍ തന്നെയാണ് സര്‍ക്കാരിനോട് ശുപാര്‍ശ പിന്‍വലിക്കുവാന്‍ ആവശ്യപ്പെട്ടതെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. താന്‍ മൂന്ന് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ലെന്നും ഖേല്‍ രത്ന മാനദണ്ഡങ്ങളില്‍ മൂന്ന് വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ആണ് പരിഗണിക്കേണ്ടതെന്നും അതിനാല്‍ തന്നെ തനിക്ക് അതിന് യോഗ്യതയില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ഹര്‍ഭജന്‍ തന്റെ ട്വിറ്ററിലൂടെയാണ് കാര്യങ്ങള്‍ വിശദമാക്കിയത്. 2016ല്‍ ഏഷ്യ കപ്പില്‍ യുഎഇയ്ക്കെതിരെയാണ് ഹര്‍ഭജന്‍ അവസാനമായി അന്താരാഷ്ട്ര ജഴ്സി അണിഞ്ഞത്.