ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹൺഡ്രഡ് ഡ്രാഫ്റ്റിൽ നിന്ന് പിന്മാറുകയാണെന്ന് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് വ്യക്തമാക്കി. അടുത്ത വർഷം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമെന്നും ഹർഭജൻ സിങ് വ്യക്തമാക്കി.
സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാതെ ഹർഭജൻ സിങ്ങിന് ദി ഹൺഡ്രഡ് ഡ്രാഫ്റ്റിൽ പങ്കെടുക്കാൻ ബി.സി.സി.ഐ അനുവാദം കൊടുക്കുമായിരുന്നില്ല. തുടർന്നാണ് താരം ദി ഹൺഡ്രഡ് ഡ്രാഫ്റ്റിൽ നിന്ന് പിന്മാറാനും ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കാനും താരം തീരുമാനിച്ചത്.
ബി.സി.സി.ഐ നിയമങ്ങളെ താൻ അനുസരിക്കുന്നുവെന്നും ബി.സി.സി.ഐ നിയമങ്ങളെ മറിക്കടക്കാൻ ശ്രമിക്കുന്നില്ലെന്നും അത്കൊണ്ട് തന്നെ ഡ്രാഫ്റ്റിൽ നിന്ന് പിന്മാറുകയാണെന്നും ഹർഭജൻ സിങ് പറഞ്ഞു. അതെ സമയം 100 ബോൾ ഫോർമാറ്റ് തനിക്ക് ഇഷ്ടമാണെന്നും നിയമം അനുവദിക്കുന്ന സമയത്ത് അത് കളിയ്ക്കാൻ ആഗ്രഹം ഉണ്ടെന്നും ഹർഭജൻ വ്യക്തമാക്കി.













