വിജയത്തില്‍ തനിക്കും സംഭാവന ചെയ്യുവാനായി എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യം – ഷായി ഹോപ്

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരിയ വെസ്റ്റിന്‍ഡീസിന്റെ ഓപ്പണിംഗ് താരം ഷായി ഹോപ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. തനിക്ക് ടീമിന്റെ വിജയത്തില്‍ സംഭാവന ചെയ്യുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ ചുമതല അവസരം ലഭിയ്ക്കുമ്പോളെല്ലാം റണ്‍സ് സ്കോര്‍ ചെയ്യുക എന്നതാണെന്നും എന്നാല്‍ അത് എപ്പോഴും അങ്ങനെ ആവണമെന്നില്ലെന്നും ഇത്തവണ അത്തരത്തില്‍ സംഭവിച്ചതില്‍ സന്തോഷമുണ്ടെന്നും ഹോപ് സൂചിപ്പിച്ചു.

ഏറെ കാലത്തിന് ശേഷമാണ് വെസ്റ്റിന്‍ഡീസിന് ഇതുപോലെ ഒരു ഫലം ലഭിയ്ക്കുന്നതെന്നും ടീമംഗങ്ങള്‍ ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും കഠിന പ്രയത്നം നടത്തിയിട്ടുള്ളവരാണെന്നും ഈ വിജയത്തില്‍ ടീമംഗങ്ങള്‍ക്കൊപ്പം സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഷായി ഹോപ് പറഞ്ഞു.