ഹാന്‍സി ക്രോണ്യേയുടെ പിതാവ് അന്തരിച്ചു

Sports Correspondent

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യേയുടെ പിതാവ് ഇവി ക്രോണ്യേ അന്തരിച്ചു. കളിക്കാരനായും കോച്ചായും ക്രിക്കറ്റ് നടത്തിപ്പുകാരനായും പ്രവര്‍ത്തിച്ചിട്ടുള്ള കോണ്യേ സീനിയര്‍ വയറിന് ബാധിച്ച ക്യാന്‍സര്‍ മൂലമാണ് മരണത്തിന് കീഴടങ്ങിയത്. 2000ല്‍ ഹാന്‍സി കോണ്യേ താന്‍ കുറ്റം ചെയ്തുവെന്ന് പറയുന്നത് വരെ ദക്ഷിണാഫ്രി്കകന്‍ ക്രിക്കറ്റില്‍ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന രൂപമായിരുന്നു ക്രോണ്യേ സീനിയറും. അദ്ദേഹത്തിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഒരു പിതാവിനെപ്പോലെയാണ് നോക്കി കണ്ടത്. ഹാന്‍സി ക്രോണ്യയെപ്പോലെ തന്നെ ജനസമ്മതിയുള്ള താരമായിരുന്നു ഇവിയും.

2012ല്‍ സീനിയര്‍ ക്രോണ്യേയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനുള്ള സംഭാവനയെന്ന നിലയില്‍ അവിടുത്തെ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ ഖയ മജോള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയിരുന്നു.