ഹഫീസിന് വീണ്ടും ബൗൾ ചെയ്യാം

- Advertisement -

പാകിസ്താൻ ആൾ റൗണ്ടർ മൊഹമ്മദ് ഹഫീസിന് ബൗക്ക് ചെയ്യാൻ ഉണ്ടായിരുന്ന വിലക്ക് നീക്കി. താരത്തിന്റെ ബൗളിംഗ് ആക്ഷൻ പ്രശ്നമായതിനെ തുടർന്ന് കഴിഞ്ഞ വർഷം വിലക്ക് ലഭിച്ചിരുന്നു. എന്നാൽ പാകിസ്ഥാനിൽ നടന്ന പുതിയ ടെസ്റ്റിൽ ബൗളിംഗ് ആക്ഷനിൽ പിഴവില്ല എന്ന് തെളിയിച്ചതോടെ ഹഫീസിന്റെ വിലക്ക് ഐ സി സി എടുത്ത് കളഞ്ഞു. താരത്തിന് ഇനി പി എസ് എൽ ഉൾപ്പെടെയുള്ള ടൂർണമെന്റിൽ ബൗൾ ചെയ്യാൻ ആകും.

കരിയറിൽ ഉടനീളം ബൗളിംഗ് ആക്ഷൻ വിവാദത്തിൽ ആയിട്ടുള്ള താരമാണ് ഹഫീസ്. 15 വർഷം മുമ്പായിരുന്നു ആദ്യമായി ഹഫീസിന്റെ ബൗളിംഗ് വിവാദത്തിൽ ആയത്‌ നിരവധി തവണ വിലക്ക് കാരണം ബൗളിംഗിൽ നിന്ന് മാറി നിൽക്കേണ്ടതായും ഹഫീസിന് വന്നിട്ടുണ്ട്.

Advertisement