ജേഡൻ സാഞ്ചോ ഡോർട്ട്മുണ്ട് വിടുന്നു, താരത്തിനായി വലവിരിച്ച് യൂറോപ്പിലെ വമ്പന്മാർ

- Advertisement -

ജർമ്മനി വിടാനൊരുങ്ങി ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോ. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ജെഡൻ സാഞ്ചോ ഈ സീസൺ അവസാനം ഡോർട്ട്മുണ്ട് വിടും. കളിക്കളത്തിൽ താരം മികച്ച പ്രകടനമാണ് പുറത്തെടുക്ക്കുന്നതെങ്കിലും കോച്ച് ലൂസിയൻ ഫാവ്രെയുമായി നല്ല നിലയില്ല മുന്നോട്ട് പോവുന്നത്.

അച്ചടക്കത്തിന്റെ പേരിൽ തുടർച്ചയായി നടപടികൾ സാഞ്ചോ നേരിട്ടിരുന്നു. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സഞ്ചോയെ സ്വന്തമാക്കാൻ മുൻപന്തിയിലുണ്ട്. യുണൈറ്റഡിന് പുറമേ യുവന്റസ്,ഇന്റർ മിലാൻ, ചെൽസി,മിലാൻ തുടങ്ങിയ ടീമുകളും ജേഡൻ സാഞ്ചോക്ക് വേണ്ടി രംഗത്തുണ്ട്‌. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് സാഞ്ചോ ബുണ്ടസ് ലീഗ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിൽ എത്തുന്നത്. ബൊറുസിയ ഡോർട്ട്മുണ്ടിന് പുറമെ ഇംഗ്ലണ്ട് ദേശീയ ടീമിലും അവിഭാജ്യ ഘടകമായി മാറി സാഞ്ചോ.

Advertisement