ഇന്നിംഗ്സ് തോൽവി ഒഴിവാക്കാനാകാതെ സിംബാബ്‍വേ

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെ ഇന്നിംഗ്സിനും 4 റൺസിനും വിജയം കരസ്ഥമാക്കി രണ്ടാം ടെസ്റ്റ് കൈക്കലാക്കി വെസ്റ്റിന്‍ഡീസ്. ആദ്യ ഇന്നിംഗ്സിൽ 115 റൺസിന് പുറത്തായ സിംബാബ്‍വേ രണ്ടാം ഇന്നിംഗ്സിൽ 173 റൺസ് നേടിയെങ്കിലും ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ ടീമിന് സാധിച്ചില്ല.

നേരത്തെ വെസ്റ്റിന്റഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 292 റൺസിൽ അവസാനിപ്പിക്കുവാന്‍ സിംബാബ്‍വേയ്ക്ക് സാധിച്ചിരുന്നു. വിക്ടര്‍ ന്യൗച്ചി അഞ്ച് വിക്കറ്റ് നേടിയാണ് ഇത് സാധ്യമാക്കിയത്.

ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നേടിയ ഗുഡകേഷ് മോട്ടി രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നേടിയപ്പോള്‍ 47.3 ഓവറിൽ സിംബാബ്‍വേയുടെ ചെറുത്ത്നില്പ് അവസാനിച്ചു. 72 റൺസ് നേടിയ ക്രെയിഗ് ഇര്‍വിന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.