Babarazamkanewiliamson

ബാബറിന് അര്‍ദ്ധ ശതകം, പാക്കിസ്ഥാന്റെ നാല് വിക്കറ്റ് വീഴ്ത്തി ന്യൂസിലാണ്ട്

ന്യൂസിലാണ്ടിനെതിരെ കറാച്ചി ടെസ്റ്റിന്റെ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 115/4 എന്ന നിലയിൽ. ക്യാപ്റ്റന്‍ ബാബര്‍ അസം നേടിയ 54 റൺസാണ് പാക്കിസ്ഥാനെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്.

സൗദ് ഷക്കീൽ 22 റൺസ് നേടി പുറത്തായപ്പോള്‍ ഇമാം ഉള്‍ ഹക്ക് 24 റൺസ് നേടി. ന്യൂസിലാണ്ടിനായി മൈക്കൽ ബ്രേസ്വെൽ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തിയും അജാസ് പട്ടേലും ഓരോ വിക്കറ്റ് നേടി.

ബാബര്‍ അസമിനൊപ്പം 4 റൺസുമായി സര്‍ഫ്രാസ് അഹമ്മദ് ആണ് ക്രീസിലുള്ളത്.

Exit mobile version