ഓസ്ട്രേലിയ 383 റൺസിന് ഓള്‍ഔട്ട്, ഗ്രീന്‍ 174 നോട്ട് ഔട്ട്

Sports Correspondent

ജോഷ് ഹാസൽവുഡുമായുള്ള അവസാന വിക്കറ്റ് ചെറുത്തുനില്പിന്റെ ബലത്തിൽ ഓസ്ട്രേലിയയെ 383 റൺസിലെത്തിച്ച് കാമറൺ ഗ്രീന്‍. മത്സരത്തിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയ ഓള്‍ഔട്ട് ആകുമ്പോള്‍ ഗ്രീന്‍ 174 റൺസുമായി പുറത്താകാതെ നിന്നു. ഹാസൽവുഡ് 22 റൺസ് നേടി പുറത്തായപ്പോള്‍ പത്താം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത് 116 റൺസാണ്.

ഹാസൽവുഡിനെ പുറത്താക്കി മാറ്റ് ഹെന്‍റി ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.