മൂന്നാം ടെസ്റ്റിന്റെ സെലക്ഷന് താന്‍ റെഡി, ഫിറ്റന്ന് അറിയിച്ച് ഗ്രീന്‍

Sports Correspondent

ഇന്ത്യയ്ക്കെതിരെ മൂന്നാം ടെസ്റ്റിന്റെ സെലക്ഷന് താന്‍ തയ്യാറെന്ന് അറിയിച്ച് കാമറൺ ഗ്രീന്‍. പരിക്ക് മാറി താന്‍ ഫിറ്റ് ആയെന്നാണ് താരം അറിയിച്ചത്. ആദ്യ രണ്ട് ടെസ്റ്റുകളിലും താരം കളിച്ചിരുന്നില്ല. പരിക്ക് പൂര്‍ണ്ണമായി മാറാതെ താരത്തെ കളിപ്പിക്കേണ്ടതില്ലെന്നായിരുന്നു ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനം.

പരമ്പരയിൽ 0-2ന് പിന്നിലുള്ള ഓസ്ട്രേലിയയ്ക്ക് വലിയ ആശ്വാസമാണ് കാമറൺ ഗ്രീനിന്റെ മടങ്ങിവരവ്. ഒട്ടനവധി താരങ്ങള്‍ പല കാരണങ്ങളാൽ ഓസ്ട്രേലിയയുടെ ടീമിൽ നിന്ന് വിട്ട് നിൽക്കുന്ന സാഹചര്യത്തിൽ കാമറൺ ഗ്രീനിന്റെ സാന്നിദ്ധ്യം ടീമിന് കരുത്തേകും.