മോണ്ട്രിയല്‍ ടൈഗേഴ്സിനെ വീഴ്ത്തി വിന്‍ഡീസ് ബോര്‍ഡ് ടീം, ടൈഗേഴ്സിനു രണ്ടാം തോല്‍വി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കാന‍ഡ ടി20 ലീഗില്‍ കളിക്കാനെത്തിയ വിന്‍ഡീസ് ബോര്‍ഡിന്റെ ടീമിനും ആദ്യ മത്സരത്തില്‍ തന്നെ ജയം. മികച്ച സ്കോര്‍ നേടിയ കരുത്തുറ്റ ബൗളിംഗ് നിര കൈവശമുള്ള മോണ്ട്രിയല്‍ ടൈഗേഴ്സിനു ആ സ്കോര്‍ സംരക്ഷിക്കാനാകാതെ വന്നപ്പോള്‍ ടീം തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് വീഴുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 183/9 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും നരൈനും മലിംഗയും ബ്രാവോയും അടങ്ങിയ ബൗളിംഗ് നിരയ്ക്ക് വിന്‍ഡീസ് ടീമിനെ പിടിച്ചുകെട്ടുവാന്‍ സാധിച്ചില്ല.

19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി വിന്‍ഡീസ് വിജയം നേടുകയായിരുന്നു. ടൈഗേഴ്സിനു വേണ്ടി സിക്കന്ദര്‍ റാസയാണ് ടോപ് സ്കോറര്‍. 47 റണ്‍സാണ് താരം നേടിയത്. സുനില്‍ നരൈന്‍ 28 റണ്‍സും മോയിസസ് ഹെന്‍റിക്കസ് 26 റണ്‍സും നേടി. 9 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. വിന്‍ഡീസിനു വേണ്ടി ഒബേദ് മക്കോയ്, ജെറിമിയ ലൂയിസ് എന്നിവര്‍ മൂന്നു വീതം വിക്കറ്റും ഖാരി പിയറി രണ്ടും വിക്കറ്റ് നേടി.

ബ്രാണ്ടന്‍ കിംഗ്, നിക്കോളസ് പൂരന്‍ എന്നവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് ടീമിനു വിജയം കുറിക്കാനായത്. ബ്രണ്ടന്‍ കിംഗ് 56 റണ്‍സ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 58 റണ്‍സ് നേടി. ഷമര്‍ സ്പിംഗര്‍ 18 പന്തില്‍ 27 റണ്‍സുമായി ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

പീറ്റര്‍ സിഡില്‍, ലസിത് മലിംഗ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരൈന്‍, സന്ദീപ് ലാമിച്ചാനെ, ജോര്‍ജ്ജ് വര്‍ക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. പതിവു പോലെ സുനില്‍ നരൈന്‍ കൃത്യതയോടെയാണ് പന്തെറിഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial