ഏഴാം നമ്പറില്‍ പാഴേക്കണ്ടതല്ല ഗ്ലെന്‍ മാക്സ്വെല്‍: അലന്‍ ബോര്‍ഡര്‍

Sports Correspondent

ഗ്ലെന്‍ മാക്സ്വെല്ലിനെ ഓസ്ട്രേലിയ ഏഴാം നമ്പറില്‍ ഇറക്കി പാഴാക്കി കളയുകയാണെന്ന് അഭിപ്രായപ്പെട്ട മുന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍. ഇന്ത്യയ്ക്കെതിരെ മധ്യ ഓവറുകളില്‍ റണ്‍സ് കണ്ടെത്തുവാന്‍ ഓസ്ട്രേലിയ പാട് പെടുമ്പോളും വലിയ അടികള്‍ക്ക് പേരു കേട്ട മാക്സ്വെല്ലിനെ ഓസ്ട്രേലിയ 7ാം നമ്പറില്‍ മാത്രമാണ് ഇറക്കിയത്. 48ാം ഓവറില്‍ മാത്രം ക്രീസിലെത്തിയ മാക്സ്വെല്‍ 5 പന്തുകളില്‍ നിന്ന് 11 റണ്‍സാണ് നേടിയത്.

താരത്തിനെ ഉയര്‍ന്ന പൊസിഷനില്‍ കളിപ്പിക്കേണ്ടതാണെന്നാണ് ബോര്‍ഡര്‍ അഭിപ്രായപ്പെട്ടത്. മൂന്നാം നമ്പറില്‍ പിഞ്ച് ഹിറ്ററായി ഓസ്ട്രേലിയ പരീക്ഷിക്കാവുന്ന താരമാണ് മാക്സ്വെല്‍, പ്രത്യേകിച്ച് മികച്ച തുടക്കം ലഭിയ്ക്കുകയാണെങ്കില്‍, അത് മാക്സ്വെല്ലിനും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്നും ബോര്‍ഡര്‍ പറഞ്ഞു.