മാധ്യമങ്ങള്‍ പലതും പറയും, ഓസീസ് താരങ്ങള്‍ക്ക് പിന്തുണയുമായി ഗ്ലെന്‍ മാക്സ്വെൽ

Sports Correspondent

ഓസീസ് താരങ്ങള്‍ക്ക് പിന്തുണയുമായി ഗ്ലെന്‍ മാക്സ്വെൽ. ഓസ്ട്രേലിയ തങ്ങളുടെ രണ്ട് ടെസ്റ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങിയതിനെ മാധ്യമങ്ങള്‍ നിശിതമായി വിമര്‍ശിക്കുമ്പോളും ഓസീസ് പൊരുതി നിന്ന ശേഷമാണ് കീഴടങ്ങിയതെന്നാണ് മാക്സ്വെൽ പറയുന്നത്.

ഡൽഹി ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽ പല സെഷനിലും ഓസ്ട്രേലിയ മേൽക്കൈ നേടിയെങ്കിലും മൂന്നാം ദിവസത്തെ ആദ്യ സെഷനിലെ തകര്‍ച്ചയാണ് ടീമിന് തിരിച്ചടിയായതെന്നാണ് ഓസീസ് ഓള്‍റൗണ്ടര്‍ പറയുന്നത്.

ആ ഒറ്റ സെഷന്‍ ഒഴികെ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ മികച്ച് നിന്നുവെന്നാണ് താന്‍ കരുതുന്നതെന്നാണ് മാക്സ്വെൽ പറഞ്ഞത്. ഇന്ത്യയിൽ ടെസ്റ്റ് കളിക്കുക അത്ര എളുപ്പമല്ലെന്നത് മാധ്യമങ്ങള്‍ മറക്കുന്നുവെന്നും എന്നിട്ടും മികച്ച പോരാട്ടവീര്യമാണ് ടീം കാഴ്ചവെച്ചതെന്നും മാക്സ്വെൽ വ്യക്തമാക്കി.