കളിക്കാർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന ക്യാപ്റ്റൻ ആണ് രോഹിത് ശർമ്മ എന്ന് ഗിൽ

Newsroom

കളിക്കാർക്ക് സ്വന്തം കഴിവ് പ്രകടിപ്പിക്കാൻ വളരെയധികം സ്വാതന്ത്ര്യം നൽകുന്ന ക്യാപ്റ്റൻ ആണ് രോഹിത് ശർമ്മ എന്ന് ശുഭ്മാൻ ഗിൽ. “കളിക്കാർക്ക് സ്വയം പ്രകടിപ്പിക്കാൻ അദ്ദേഹം വളരെയധികം സ്വാതന്ത്ര്യം നൽകുന്നു. കളിക്കളത്തിൽ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കളിക്കാരെ അനുവദിക്കണമെന്നും കളിക്കാരൻ ആണ് മികച്ച വിധികർത്താവാകണമെന്നും അദ്ദേഹം പരിശീലകരോടും പറയുന്നു.” ഗിൽ രോഹിതിനെ കുറിച്ചായി പറഞ്ഞു.

Picsart 23 09 26 19 08 42 438

“ഇത് കളിക്കാരനും ക്യാപ്റ്റനും എന്ന നിലയിലുള്ള രോഹിതിന്റെ മികച്ച ഗുണമാണ്” ഗിൽ പറഞ്ഞു. ഒരു ബാറ്റർ എന്ന നിലയിൽ ഈ വർഷം എനിക്ക് വളരെ മികച്ചതായിരുന്നു എന്നുൻ ഗിൽ പറയുന്നു. “ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ മികച്ചതായിരുന്നു. ഏഷ്യാ കപ്പിലും ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ ആയി. നിരവധി മത്സരങ്ങളുള്ള ഒരു വലിയ ടൂർണമെന്റിന് മുമ്പ് ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നത് നിർണായകമാണെന്ന് ഞാൻ കരുതുന്നു, ”ഗിൽ പറഞ്ഞു.