ലീഗ് കപ്പ്; അനായാസ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം റൗണ്ടിലേക്ക്

Newsroom

Picsart 23 09 27 01 41 29 639
Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനായാസ വിജയം. ഇന്ന് കരബാവോ കപ്പിന്റെ മൂന്നാം റൗണ്ടിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. യുണൈറ്റഡിനായി യുവതാരം ഗർനാചോയും മധ്യനിര താരം കസെമിറോയും ഗോൾ നേടി.

മാഞ്ചസ്റ്റർ 23 09 27 01 42 55 601

ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ്, റാഷ്ഫോർഡ് എന്നിവർക്ക് എല്ലാം വിശ്രമം നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. എന്നിട്ടും വലിയ വെല്ലുവിളി യുണൈറ്റഡ് നേരിട്ടില്ല. മത്സരത്തിന്റെ 21ആം മിനുട്ടിൽ ഗർനാചോയിലൂടെ യുണൈറ്റഡ് ലീഡ് എടുത്തു. ഡാലോട്ടിന്റെ പാസിൽ നിന്നായിരുന്നു യുണൈറ്റഡിന്റെ ആദ്യ ഗോൾ.

ഈ ഗോൾ വന്ന് ഏഴു മിനുട്ടിനകം മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. മൗണ്ട് എടുത്ത ഒരു കോർണറിൽ നിന്ന് കസെമിറോ ഒരു ഹെഡറിലൂടെയാണ് യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്‌. കസെമിറോ ഈ സീസണിൽ യുണൈറ്റഡിനായി നേടുന്ന നാലാം ഗോളാണിത്‌.

രണ്ടാം പകുതിയുടെ തുടക്കത്തിൽ യുണൈറ്റഡ് മാർഷ്യലിലൂടെ മൂന്നാം ഗോളും കണ്ടെത്തി. കസെമിറോയുടെ പാസിൽ നിന്നായിരുന്നു മാർഷ്യലിന്റെ ഗോൾ. താരത്തിന്റെ സീസണിലെ ആദ്യ ഗോളാണിത്.