ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗിൽ മൂന്നാം ടെസ്റ്റിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തില്ലെങ്കിലും താരത്തിന്റേത് ശരിയായ സമീപനം ആയിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.
ആദ്യ ഇന്നിംഗ്സിൽ 18 പന്തിൽ 21 റൺസ് നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ പുറത്തായ രീതി ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കെഎൽ രാഹുലിന് പകരം ടീമിലെത്തിയ താരം രണ്ടാം ഇന്നിംഗ്സിൽ 5 റൺസ് മാത്രമാണ് നേടിയത്.
എന്നാൽ ഇത്തരം വിമര്‍ശനങ്ങള്‍ അസാധുവാണെന്നും താരത്തിന്റെ ഗെയിം പ്ലാന്‍ ശരിയായിരുന്നുവെന്നാണ് താന്‍ പറയുന്നതെന്നും ഈ പിച്ചിൽ പ്രതിരോധം മാത്രം ഉപയോഗിച്ച് നിലനിൽക്കാനാകില്ലായിരുന്നുവെന്നും റൺസ് സ്കോര്‍ ചെയ്യുവാനുള്ള അവസരത്തിനായി ശ്രമിക്കുക എന്നതായിരുന്നു ശരിയായ നീക്കമെന്നും അതാണ് ഗിൽ ശ്രമിച്ചതെന്നും ഹര്‍ഭജന്‍ സൂചിപ്പിച്ചു.