ഗില്ലിന് സെഞ്ച്വറി!! പൂജാര പുറത്തായി, ഇന്ത്യ മികച്ച നിലയിൽ

Newsroom

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 188/2 എന്ന നിലയിൽ. ഇപ്പോഴും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 292 റൺസിന് പിന്നിലാണ്. 42 റൺസ് എടുത്ത പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഈ സെഷനിക് നഷ്ടമായത്. ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യക്ക് രാവിലത്തെ സെഹ്ഷനിൽ നഷ്ടമായിരുന്നു. 35 റൺസെടുത്ത രോഹിതിനെ മാത്യു കുഹ്‌നെമാൻ ആണ് പുറത്താക്കി.

Picsart 23 03 11 14 34 42 554

ഗിൽ സെഞ്ച്വറിയുമായി ക്രീസിൽ ഉണ്ട്. 103 റൺസ് എടുത്ത ഗിൽ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ന് സ്വന്തമാക്കിയത്. ആകെ 2023ൽ ഗിൽ നേടുന്ന അഞ്ചാമത്തെ സെഞ്ച്വറിയാണിത്. റൺ ഒന്നും എടുക്കാതെ കോഹ്ലിയാണ് ഗില്ലിന് ഒപ്പം ഇപ്പോൾ ഉള്ളത്. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 480 റൺസ് നേടിയിരുന്നു.