പുതിയ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ ശുഭ്മൻ ഗിൽ ഒന്നാമതുള്ള ബാബർ അസമുമായുള്ള അകലം കുറച്ചു. ബാബറിനെക്കാൾ 2 പോയിന്റ് മാത്രം പിറകിലാണ് ഗിൽ ഇപ്പോൾ. അടുത്ത റാങ്കിങിന് മുമ്പ് നല്ല പ്രകടനം കാഴ്ചവെച്ചാൽ ഗിൽ ബാബറിനെ മറികടന്ന് ഒന്നാം നമ്പർ ബാറ്റർ ആകുന്നത് കാണാം. ബാബർ അസമിന് ഇപ്പോൾ 818 പോയിന്റ് ആണുള്ളത്. ഗില്ലിന് 816 പോയിന്റും.
ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. എട്ടാം സ്ഥാനത്ത് നിന്നാണ് രോഹിത് അഞ്ചാം സ്ഥാനത്ത് എത്തിയത്. കോഹ്ലി ഏഴാം സ്ഥാനത്തും ഉണ്ട്. കോഹ്ലി, രോഹിത്, ഗിൽ എന്നിവർ ആദ്യ പത്തിൽ ഉള്ളത് ഇന്ത്യയുടെ ബാറ്റിംഗ് ഫോം കാണിക്കുന്നു. ലോകകപ്പിൽ ഇതുവരെ 300ൽ അധികം റൺസ് വിരാടും രോഹിതും നേടിയിട്ടുണ്ട്. ഗിൽ പക്ഷെ ഇതുവരെ ഈ ലോകകപ്പുൽ ഫോമിലേക്ക് എത്തിയിട്ടില്ല. അടുത്ത മത്സരങ്ങളിൽ ഗിൽ ഫോമിൽ എത്തി ബാബറിനെ മറികടക്കും എന്ന് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ വിശ്വസിക്കുന്നു.