സ്മട്സിന് പകരക്കാരനായി ജോര്‍ജ്ജ് ലിന്‍ഡേ

Sports Correspondent

ഇന്ത്യയ്ക്കെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ ടി20 സ്ക്വാഡില്‍ ഇടം പിടിച്ച് ജോര്‍ജ്ജ് ലിന്‍ഡേ. ജെജെ സ്മട്സ് ഫിറ്റ്നെസ്സ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ടീമില്‍ നിന്ന് പുറത്ത് പോയത്. പകരം ഇന്ത്യ എയ്ക്കെതിരെ കളിക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിലെ ജോര്‍ജ്ജ് ലിന്‍ഡേയ്ക്ക് ടീമില്‍ സ്ഥാനം ലഭിച്ചു. രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായി അര്‍ദ്ധ ശതകം നേടിയ പ്രകടനം താരം പുറത്തെടുത്തിരുന്നു. 25 പന്തില്‍ നിന്നായിരുന്നു ലിന്‍ഡേയുടെ പ്രകടനം.

മികച്ച ഓള്‍റൗണ്ടര്‍ കൂടിയാണ് താരം. അതേ സമയം സ്മട്സ് ഇന്ത്യയ്ക്കെതിരെ 2018ല്‍ ടി20യിലാണ് അവസാനമായി കളിച്ചത്. എട്ട് മത്സരങ്ങളിലാണ് താരം ഇതുവരെ ടി20യില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചിട്ടുള്ളത്.