ആഭ്യന്തര ടൂർണമെന്റുകൾക്ക് 30 അംഗ സ്ക്വാഡ് മാത്രം, 6 ദിവസം ക്വാരന്റൈനും, പൊതു ഗതാഗതം ഉപയോഗിക്കാൻ പാടില്ല

Photo: Facebook/@KeralaCricketAssociation

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ആഭ്യന്തര സീസണിൽ ടീമുകൾ സ്ക്വാഡ് സൈസ് കുറക്കണം എന്ന് ബി സി സി ഐയുടെ നിർദ്ദേശം. കൊറോണ കാരണം കളിക്കാരും ഒഫീഷ്യൽസും ഒക്കെ ആയി ഒരു ടീമിന് 30 പേർ മാത്രമെ ഉണ്ടാകാൻ പാടുള്ളൂ. ഇവർക്ക് ഒക്കെ 6 ദിവസത്തെ ക്വാരന്റൈനും ഉണ്ടാകും. മത്സര വേദിയിൽ എത്താനും ക്യാമ്പിൽ എത്താനും ഒരു ക്ലബും പൊതുഗതാഗതം ആയ ബസ്, ട്രെയിൻ, ടാക്സികൾ എന്നിവ ഒന്നും ഉപയോഗിക്കരുത് എന്നും ബി സി സി ഐ അറിയിച്ചു. ഈ വർഷം തന്നെ ആരംഭിച്ച് അടുത്ത വർഷം ഏപ്രിലിൽ അവസാനിക്കുന്ന രീതിയിൽ ആകും പുതിയ സീസൺ നടക്കുക.

ബയോബബിളിൽ എത്തും മുമ്പ് താരങ്ങളും ഒഫീഷ്യൽസും ആറു ദിവസത്തെ ക്വാരന്റൈൻ നേരിടേണ്ടതുണ്ട്. അതിനു ശേഷം കോവിഡ് നെഗറ്റീവ് ആയാൽ മാത്രമെ പരിശീലനം ആരംഭിക്കാൻ ആവുകയുള്ളൂ. ബയോ ബബിളിന് ആർക്കെങ്കിലും ആശുപത്രി ആവശ്യങ്ങൾക്കും മറ്റും പുറത്ത് പോകണം എങ്കിൽ നിർബന്ധമായും പി പി ഇ കിറ്റ് ധരിക്കണം.

Previous articleപാകിസ്ഥാൻ പര്യടനത്തിന്റെ കാര്യത്തിൽ ഇംഗ്ലണ്ടിന്റെ തീരുമാനം 2 ദിവസത്തിനകം
Next articleപെലെ വീണ്ടും ആശുപത്രിയിൽ