തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷം തന്നെ ടി20 ക്യാപ്റ്റനാക്കിയത് – ഗാരി വില്‍സണ്‍

Garywilson
- Advertisement -

അയര്‍ലണ്ടിന്റെ ടി20 ക്യാപ്റ്റനായി തന്നെ നിയമിച്ചതാണ് തന്റെ കരിയറിലെ ഏറ്റവും അഭിമാന നിമിഷമായി താന്‍ കരുതുന്നതെന്ന് പറഞ്ഞ് അയര്‍ലണ്ടിന് വേണ്ടിയുള്ള തന്റെ 16 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച ഗാരി വില്‍സണ്‍. താന്‍ ചെറുപ്പത്തില്‍ സ്വപ്നം മാത്രം കണ്ട ഒരു കാര്യമായിരുന്നു ഇതെന്നും വില്‍സണ്‍ പറഞ്ഞു.

അയര്‍ലണ്ട് പുരുഷ ടീം ക്യാപ്റ്റനായ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ ഗാരിയെ മികച്ചൊരു ടീം മേറ്റും സുഹൃത്തുമെന്നാണ് വിശേഷിപ്പിച്ചത്. ഗാരി വില്‍സണോട് ഒരിക്കലും ക്രിക്കറ്റോ ഇതര വിഷയമോ സംസാരിക്കുന്നതിന് ഒരിക്കലും അമാന്തം തോന്നാത്ത വ്യക്തിയാണെന്നും ബാല്‍ബിര്‍ണേ വ്യക്തമാക്കി. ഓരോ തവണ അയര്‍ലണ്ട് ജഴ്സി അണിയുമ്പോളും താരം ടീമിന് വേണ്ടി തന്റെ നൂറ് ശതമാനവും അര്‍പ്പിക്കുവാന്‍ എന്നും സന്നദ്ധനായിരുന്നുവെന്നും ഗാരിയെക്കുറിച്ച് ബാല്‍ബിര്‍ണേ അഭിപ്രായപ്പെട്ടു.

യുവ താരങ്ങള്‍ക്ക് എന്നും മെച്ചപ്പെടുവാനുള്ള ഉപദേശങ്ങളുമായി ഗാരി മുന്നിലുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം വിജയം കൈവരിക്കുന്ന ഒരു കോച്ചായി മാറുമെന്നും ഗാരിയെക്കുറിച്ച് ബാല്‍ബിര്‍ണേ പറഞ്ഞു.

Advertisement