ന്യൂസിലാണ്ടിനു പുതിയ കോച്ചെത്തി

Sports Correspondent

ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി ഗാരി സ്റ്റെഡ്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം എത്തിയത്. മൈക്ക് ഹെസ്സണ്‍ പടിയിറങ്ങിയ ശേഷമാണ് പുതിയ കോച്ചായി ഗാരി സ്റ്റെഡ് എത്തുന്നത്. 1999ല്‍ ന്യൂസിലാണ്ടിനായി അഞ്ച് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് ഗാരി സ്റ്റെഡ്. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് ഗാരി ന്യൂസിലാണ്ട് ക്രിക്കറ്റുമായി ഒപ്പിട്ടിരിക്കുന്നത്. സെപ്റ്റംബറില്‍ സ്റ്റെഡ് ന്യൂസിലാണ്ട് കോച്ചായി ചുമതലയേല്‍ക്കും.

ഒക്ടോബറില്‍ യുഎഇയില്‍ നടക്കുന്ന പാക്കിസ്ഥാനെതിരെയുള്ള പരമ്പരയാണ് സ്റ്റെഡിന്റെ ആദ്യ ദൗത്യം. 2012 മുതല്‍ ന്യൂസിലാണ്ട് കോച്ചായി സ്ഥാനം വഹിച്ച് വരികയായിരുന്നു മൈക്ക് ഹെസ്സണ്‍ തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് കോച്ച് പദവി ഒഴിവാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial