ഗാരി ബാലൻസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Newsroom

ഗാരി ബാലൻസ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സിംബാബ്‌വെയ്‌ക്കൊപ്പം കളിക്കുക ആയിരുന്ന താരം ഇനി കരിയറിൽ പ്രതീക്ഷ ഒന്നും ഇല്ലാ എന്ന് പറഞ്ഞാണ് ഇടംകൈയ്യൻ ബാറ്റർ വിരമിച്ചത്. സിംബാബ്‌വെയ്‌ക്കായി ഒരു ടെസ്റ്റും ഒരു ടി20യും അഞ്ച് ഏകദിനങ്ങളും ബാലൻസ് കളിച്ചിരുന്നു. തന്റെ കരിയറിൽ ഇംഗ്ലണ്ടിന് ഒപ്പം അഞ്ച് ടെസ്റ്റ് സെഞ്ചുറികളും നേടിയ ബാലൻസ് ഇംഗ്ലണ്ട് വിട്ടാണ് സിംബാബ്‌വെക്ക് ഒപ്പം എത്തിയത്.

ഗാരി 23 04 20 01 35 43 179

2014ൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബാലൻസ് ഇംഗ്ലണ്ടിനായി 23 ടെസ്റ്റുകൾ കളിച്ചു. എന്നാൽ 2017ന് ശേഷം അദ്ദേഹത്തിന്റെ കരിയർ താഴേക്ക് പോയി. യോർക്ക്ഷെയർ ടീമംഗമായ അസീം റഫീഖിനെതിരെ വംശീയ ഭാഷ ഉപയോഗിച്ചതോടെ ബാലൻസ് വിലക്ക് നേരിട്ടിരുന്നു.