മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി തന്റെ 15 അംഗ ഏകദിന ലോകകപ്പ് ടീമിനെ ഇന്ന് ഒരു ചാനലിനായുള്ള ഷോയിൽ തിരഞ്ഞെടുത്തു. മധ്യനിര ബാറ്റർ തിലക് വർമ്മയെയും വിക്കറ്റ് കീപ്പർ സഞ്ജു സാംസണെയും തന്റെ 15 അംഗ ടീമിൽ ഗാംഗുലി ഉൾപ്പെടുത്തിയില്ല. തിലക്, സാംസൺ എന്നിവർക്കൊപ്പം പേസർ പ്രസിദ് കൃഷ്ണയെയും ഗാംഗുലി തന്റെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി.
രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരാണ് ഗാംഗുലിയുടെ 15 അംഗ ലോകകപ്പ് സ്ക്വാഡിൽ ഉള്ളത്.
ഫാസ്റ്റ് ബൗളിംഗ് ബാക്ക്-അപ്പായി പ്രസിദിനെയും ബാക്ക്-അപ്പ് സ്പിന്നറായി യുസ്‌വേന്ദ്ര ചാഹലിനെയും അദ്ദേഹം ഉൾപ്പെടുത്തി. ഏതെങ്കിലും ബാറ്റർക്ക് പരിക്ക് പറ്റിയാൽ പകരക്കാരനായി തിലകിനെ കൊണ്ടുവരാമെന്നും ഗാംഗുലി സൂചിപ്പിച്ചു.