ബംഗ്ലാദേശിന് നന്ദി പറഞ്ഞ് സൗരവ് ഗാംഗുലി

Photo: Twitter/@BCBTigers
- Advertisement -

ഡൽഹിയിലെ മോശം കാലാവസ്ഥയിലും മത്സരത്തിന് തയ്യാറായ ബംഗ്ലാദേശ് ടീമിനും ഇന്ത്യൻ ടീമിനും നന്ദി പറഞ്ഞ് ബി.സി.സി.ഐ പ്രസ്ഡണ്ട് സൗരവ് ഗാംഗുലി.  സോഷ്യൽ മീഡിയയിലൂടെയാണ് ഗാംഗുലി ബംഗ്ളദേശിനും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്കും നന്ദി പറഞ്ഞത്. ഇന്ത്യയെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയ ബംഗ്ലാദേശിനെ ഗാംഗുലി അഭിനന്ദിക്കുകയും ചെയ്തു.

ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായിരുന്നു. തുടർന്ന് ഡൽഹിയിൽ നിന്ന് മത്സരങ്ങൾ മാറ്റിവെക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. തുടർന്ന് മത്സരം മാറ്റിവെക്കാൻ മാത്രം സമയം ഇല്ലെന്ന് പറഞ്ഞ് ബി.സി.സി.ഐ ഡൽഹിയിൽ തന്നെ മത്സരം നടത്തുകയായിരുന്നു.

അതെ സമയം ആരോഗ്യപരമായ മുന്നറിയിപ്പുകൾ അവഗണിച്ച് ഇന്ത്യൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴികിയെത്തിയിരുന്നു. ഏകദേശം 25000ത്തോളം ആൾക്കാരാണ് മത്സരം കാണാൻ ഡൽഹിയിലെ അർജുൻ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ എത്തിയത്. മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ബംഗ്ളദേശിനോട് തോറ്റിരുന്നു. 8 മത്സരങ്ങൾ തുടർച്ചയായി ഇന്ത്യയുടെ പരാജയപ്പെട്ട ബംഗ്ലാദേശ് ആദ്യമായാണ് ഒരു ടി20 മത്സരം ഇന്ത്യയോട് ജയിച്ചത്.

Advertisement