“ബാഴ്സലോണക്ക് വേണ്ടി മാത്രമെ ഹോളണ്ട് പരിശീലക സ്ഥാനം ഒഴിയുകയുള്ളൂ”

- Advertisement -

ഭാവിയിൽ ബാഴ്സലോണയുടെ പരിശീലകൻ ആകണമെന്ന ആഗ്രഹം വ്യക്തമാക്കി നെതർലന്റ്സ് കോച്ച് റൊണാൾഡ് കോമൻ. താൻ ഇപ്പോൾ നെതർലന്റ്സ് പരിശീലകൻ സ്ഥാനം ഒഴിയാൻ ഉദ്ദേശിക്കുന്നില്ല എന്ന് കൊമൻ പറഞ്ഞു. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പ് കഴിഞ്ഞ ശേഷം താൻ തന്റെ ഭാവിയെ കുറിച്ച് ചിന്തിക്കും. പക്ഷെ അത് ബാഴ്സലോണയുടെ പരിശീലകൻ ആകണമെങ്കിൽ മാത്രമായിരിക്കും എന്നും കൊമൻ പറഞ്ഞു.

തന്റെ ഹോളണ്ടുമായുള്ള കരാറിൽ ബാഴ്സലോണയിലേക്ക് പോകാൻ ഉള്ള വ്യവസ്ഥയുണ്ട് എന്നും കൊമൻ പറഞ്ഞു. 2018 മുതൽ ഹോളണ്ട് പരിശീലകനായി പ്രവർത്തിക്കുന്ന കൊമൻ ഓറഞ്ച് പടയെ വീണ്ടും പഴയ ഫോമിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ്. എന്നാൽ അദ്ദേഹം വാല്വെർഡെയ്ക്ക് പകരക്കാരനായി ബാഴ്സലോണയിൽ എത്തും എന്ന് തന്നെയാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

Advertisement