ധോണിയുടെ ഭാവിയെ പറ്റി സെലക്ടർമാരോട് സംസാരിക്കുമെന്ന് ഗാംഗുലി

Staff Reporter

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാവിയെ പറ്റി താൻ സെലക്ടർമാരുമായി സംസാരിക്കുമെന്ന് നിയുകത ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ധോണിയുടെ വിഷയത്തിൽ താൻ തന്റെ അഭിപ്രായം പറയുമെന്നും ഗാംഗുലി പറഞ്ഞു. ഒക്ടോബർ 24ന് താൻ സെലക്ടർമാരെ കാണുകയും ധോണിയുടെ ഭാവിയെ പറ്റി ചർച്ച ചെയ്യുകയും തന്റെ അഭിപ്രായം അറിയിക്കുകയും ചെയ്യുമെന്ന് ഗാംഗുലി അറിയിച്ചു. ധോണിയുടെ ആവശ്യം എന്താണ് എന്ന് പരിഗണിക്കുകയും ശേഷം താൻ ധോണിയോട്  സംസാരിക്കുകയും ചെയ്യുമെന്ന് ഗാംഗുലി പറഞ്ഞു.

ലോകകപ്പ്  സെമി ഫൈനലിലെ തോൽവിക്ക് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ലോകകപ്പിന്  ശേഷം നടന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലും തുടർന്ന് ഇന്ത്യയിൽ പര്യടനം നടത്തിയ  ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും ധോണിക്ക് ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നില്ല. ഒക്ടോബർ 24ന് തുടങ്ങുന്ന ബംഗ്ളദേശിനെതിരായ ടി20 പരമ്പരയിലും ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് കരുതപ്പെടുന്നത്.