വിരാട് കോഹ്ലിക്ക് പകരം രോഹിത് ശർമ്മയെ ക്യാപ്റ്റൻ ആയി കൊണ്ടു വന്നത് ശരിയായ തീരുമാനം ആണെന്ന് സൗരവ് ഗാംഗുലി. “വിരാട് പോയതിന് ശേഷം സെലക്ടർമാർക്ക് ഒരു ക്യാപ്റ്റനെ ആവശ്യമായിരുന്നു, രോഹിത് ആ സമയത്ത് മികച്ചതായിരുന്നു. 5 ഐപിഎൽ ട്രോഫികൾ നേടിയ അദ്ദേഹം അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനം നടത്തി; അവൻ ഏഷ്യാ കപ്പ് നേടി. അവൻ മികച്ച ഓപ്ഷൻ ആയിരുന്നു. തോറ്റെങ്കിലും ഇന്ത്യയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിച്ചു.” ഗാംഗുലി പറഞ്ഞു.
“എനിക്ക് രോഹിതിൽ പൂർണ വിശ്വാസമുണ്ട്. അദ്ദേഹവും എംഎസ് ധോണിയും 5 ഐപിഎൽ കിരീടങ്ങൾ വീതം നേടിയിട്ടുണ്ട്. കഠിനമായ ടൂർണമെന്റായതിനാൽ ഐപിഎൽ ജയിക്കുക എളുപ്പമല്ല. ഐപിഎൽ വിജയിക്കുക എന്നത് ഒരു ലോകകപ്പ് നേടുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്.” ഗാംഗുലി പറഞ്ഞു.
“കാരണം നിങ്ങൾ പ്ലേ ഓഫിൽ പങ്കെടുക്കാനായി 14 മത്സരങ്ങൾ കളിക്കണം. ലോകകപ്പിൽ സെമിയിലെത്താൻ 4-5 മത്സരങ്ങൾ മാത്രം മതി. ഐപിഎല്ലിൽ നിങ്ങൾക്ക് ചാമ്പ്യന്മാരാകാൻ 17 മത്സരങ്ങൾ വേണ്ടിവരും,” അദ്ദേഹം കൂട്ടിച്ചേർത്തു.