രോഹിത് ശർമ്മയെ ഇന്ത്യയുടെ ക്യാപ്റ്റൻ ആക്കിയത് താൻ ആണെന്നും രോഹിത് ഇപ്പോൾ നടത്തുന്ന പ്രകടനങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്നും സൗരവ് ഗാംഗുലി പറഞ്ഞു. മുമ്പ് ഗാംഗുലി ബി സി സി ഐ പ്രസിഡന്റ് ആയിരിക്കെ ആയിരുന്നു കോഹ്ലിയെ മാറ്റി രോഹിത് ശർമ്മയെ ക്യാപ്റ്റൻ ആക്കിയത്. രോഹിതിന്റെ ടാലന്റ് തനിക്ക് അറിയാമായിരുന്നു എന്നും ഈ നല്ല പ്രകടനങ്ങൾ താൻ പ്രതീക്ഷിച്ചതാണെന്നും ഗാംഗുലി പറഞ്ഞു.
“ലോകകപ്പിൽ അദ്ദേഹം ക്യാപ്റ്റനായ രീതി നോക്കൂ. ഇന്ത്യയെ ഫൈനലിലെത്തിച്ചു. ഫൈനലിൽ തോൽക്കുന്നതുവരെ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം ഇന്ത്യയായിരുന്നുവെന്ന് ഞാൻ കരുതുന്നു. അതിനാൽ, അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനാണ്, ഐപിഎൽ ട്രോഫികളും അവൻ നേടിയിട്ടുണ്ട്. അവൻ നയിച്ച രീതിയിൽ ഞാൻ അത്ഭുതപ്പെടുന്നില്ല.” ഗാംഗുലി പറഞ്ഞു.
“ഞാൻ ബിസിസിഐ പ്രസിഡൻ്റായിരിക്കെയാണ് അദ്ദേഹം ക്യാപ്റ്റനായത്, അദ്ദേഹം ടീമിനെ നയിച്ച രീതിയിൽ എനിക്ക് അത്ഭുതമൊന്നുമില്ല”. ഗാംഗുലി പറഞ്ഞു. ” അവനിലെ കഴിവ് കണ്ടാണ് ഞാൻ അദ്ദേഹത്തെ ഇന്ത്യൻ ക്യാപ്റ്റനാക്കിയത്, അവൻ ചെയ്തതിൽ എനിക്ക് അത്ഭുതമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.