ഇന്ത്യക്ക് നാലാം നമ്പറിൽ കളിക്കാൻ ഒരു ബാറ്റ്സ്മാൻ ഇല്ല എന്ന് പറയുന്നത് ശരിയല്ല എന്നും താം അതിനോട് യോജിക്കുന്നില്ല എന്നും സൗരവ് ഗാംഗുലി. “നമുക്ക് നമ്പർ 4 ഇല്ലെന്ന് ആരാണ് പറഞ്ഞത്? ഞങ്ങൾക്ക് ആ സ്ഥലത്ത് ബാറ്റ് ചെയ്യാൻ കഴിയുന്ന നിരവധി താരങ്ങൾ ഉണ്ട്. ഞാൻ വ്യത്യസ്തമായി ചിന്തിക്കുന്നു; എന്റെ ചിന്താഗതി വേറെയാണ്. ഇതൊരു ഗംഭീര ടീമാണ്” കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ ഗാംഗുലി പറഞ്ഞു.
“തിലക് വർമ്മയെ നാലാം നമ്പറിൽ ഒരു ഓപ്‌ഷനായാണ് ഞാൻ കാണുന്നു, അദ്ദേഹം ഒരു ഇടംകൈയ്യനുമാണ്,” ഗാംഗുലി പറഞ്ഞു. “അവൻ വളരെ മികച്ച ഒരു യുവ കളിക്കാരനാണ്, കൂടുതൽ പരിചയസമ്പത്തില്ല, പക്ഷേ അതിൽ കാര്യമില്ല.” മുൻ ക്യാപ്റ്റൻ പറഞ്ഞു.
“യുവ ഇടംകയ്യൻ ജയ്സ്വാളിനെയും ടീമിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ടീമിന്റെ ടോപ് ഓർഡറിൽ ഉണ്ടാകണം. അദ്ദേഹത്തിന് അപാരമായ കഴിവുണ്ട്, അവൻ നിർഭയനാണ്.” ഗാംഗുലി പറഞ്ഞു.
സീനിയർ താരങ്ങളും യുവതാരങ്ങളും ഇടകലർന്ന ഒരു ടീമിനെയാണ് ഇന്ത്യ ലോകകപ്പിനായി തിരഞ്ഞെടുക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു.
“അനുഭവപരിചയമുള്ളവരുടെയും ജയ്സ്വാൾ, വർമ്മ, ഇഷാൻ കിഷൻ എന്നിവരെപ്പോലെയുള്ള യുവതാരങ്ങളുടെയും ഒരു ടീമായിരിക്കണം ഇന്ത്യ ലോകകപ്പിലേക്ക് അയക്കേണ്ടത്. അവർക്ക് പേടിയില്ലാത്ത ക്രിക്കറ്റ് കളിക്കാൻ ആകും.” മുൻ ബിസിസിഐ പ്രസിഡന്റ് പറഞ്ഞു.