10 മാസത്തിൽ കൂടുതൽ ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ഇരിക്കണമെന്ന് ഗംഭീർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി 10 മാസത്തിൽ കൂടുതൽ പ്രസിഡന്റായി നിൽക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഗാംഗുലിക്ക് പത്ത് മാസത്തിൽ കൂടുതൽ പ്രസിഡന്റായി നിൽക്കാൻ സാധിച്ചില്ലെങ്കിൽ അത് കനത്ത നഷ്ടമാണെന്നും ഗംഭീർ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിന്റെ നേതൃസ്ഥാനത്ത് ക്രിക്കറ്റിനെ അറിയുന്ന ഒരാൾ എത്തിപെട്ടതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഗാംഗുലിക്ക് 10 മാസത്തിൽ കൂടുതൽ കിട്ടിയില്ലെങ്കിൽ അത് നഷ്ടമാവുമെന്നും ഗംഭീർ പറഞ്ഞു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി 5 വർഷം ചിലവഴിച്ച ഗാംഗുലിക്ക് അത് ഗുണം ചെയ്യുമെന്നും ഗംഭീർ പറഞ്ഞു. ക്യാപ്റ്റനായി ഇരുന്ന സമയത്ത് ഗാംഗുലിക്ക് ബി.സി.സി.ഐ നൽകിയ പിന്തുണ പോലെ ഇത്തവണയും ഗാംഗുലിക്ക് ലഭിക്കുമെന്ന പ്രതീക്ഷയും ഗംഭീർ പങ്കുവെച്ചു.

ഒക്ടോബർ 23നാണ് ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഗാംഗുലി ഔദ്യോഗികമായി ചുമതലയേൽക്കും.