ഫെലിക്സിന് പരിക്ക്, മൂന്ന് ആഴ്ചകളോളം പുറത്തിരിക്കും

പോർച്ചുഗീസ് യുവതാരം ജാവോ ഫെലിക്സിന് പരിക്ക്. ഇന്നലെ ലാലിഗയിൽ വലൻസിയക്ക് എതിരെ കളിക്കുമ്പോൾ ആയിരുന്നു ഫെലിക്സിന് പരിക്കേറ്റത്‌. 80ആം മിനുട്ടിൽ കാലിനേറ്റ പരിക്ക് കാരണം ഉടൻ തന്നെ താരത്തെ സബ് ചെയ്തിരുന്നു. പരിക്ക് കാരണം താരം മൂന്ന് ആഴ്ചകളിൽ അധികം പുറത്തിരിക്കേണ്ടി വരും എന്നാണ് പ്രാഥമിക വിവരങ്ങൾ.

ഗോളടിക്കാൻ ആവാതെ ലീഗിൽ കഷ്ടപ്പെടുന്ന അത്ലറ്റിക്കോ മാഡ്രിഡിന് ഇത് താങ്ങാവുന്നതിലും വലിയ തിരിച്ചടിയാണ്. ലെവർകൂസന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരം, അത്ലറ്റിക് ക്ലബ്, ഡൊപോർടീവോ എന്നിവർക്ക് എതിരെയുള്ള ലാലിഗ മത്സരം എന്നിവ എന്തായാലും ഫെലിക്സിന് നഷ്ടമാകും.

Previous articleബൗളർമാർക്ക് പരിശീലന ക്യാമ്പ് ഒരുക്കി വഖാർ യൂനിസ്
Next article10 മാസത്തിൽ കൂടുതൽ ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ഇരിക്കണമെന്ന് ഗംഭീർ