ലോകകപ്പിൽ സഞ്ജു സാംസൺ അല്ല പന്ത് ആണ് ആദ്യ ഇലവനിൽ ഉണ്ടാകേണ്ടത് എന്ന് ഗൗതം ഗംഭീർ. മധ്യനിര ബാറ്റിംഗ് പൊസിഷനിൽ പന്ത് ആണ് അനുയോജ്യൻ എന്നും അതുകൊണ്ട് ഇന്ത്യയുടെ ടി20 ലോകകപ്പ് വിക്കറ്റ് കീപ്പർ-ബാറ്ററായി സഞ്ജു സാംസണേക്കാൾ ഋഷഭ് പന്താണ് കളിക്കേണ്ടത് എന്നും ഗംഭീർ പറഞ്ഞു.
“രണ്ടു പേരും തുല്യ നിലവാരമുള്ള താരങ്ങളാണ്. സഞ്ജുവിന് അതിശയിപ്പിക്കുന്ന നിലവാരമുണ്ട്, ഋഷഭിനും അതുപോലെ അതിശയിപ്പിക്കുന്ന നിലവാരമുണ്ട്. ഞാൻ ആണ് ടീം തിരഞ്ഞെടുക്കുന്നത് എങ്കിൽ ഞാൻ റിഷഭ് പന്തിനെ തിരഞ്ഞെടുക്കും, കാരണം അദ്ദേഹം ഒരു സ്വാഭാവിക മധ്യനിര ബാറ്ററാണ്. സഞ്ജു, IPL-ൽ മൂന്നാം നമ്പറിൽ ആണ് ബാറ്റ് ചെയ്യുന്നത്. അഞ്ച്, ആറ്, ഏഴ് നമ്പറുകളിൽ ഋഷഭ് ബാറ്റ് ചെയ്തു പരിചയമുണ്ട്” ഗംഭീർ പറഞ്ഞു.
“ടീം ഇന്ത്യയുടെ കോമ്പിനേഷൻ നോക്കുമ്പോൾ, ഞങ്ങൾക്ക് ആ സ്ഥാനത്ത് ഇറങ്ങുന്ന വിക്കറ്റ് കീപ്പറെ വേണം, ടോപ്പ് ഓർഡറിലല്ല വേണ്ടത്. അതുകൊണ്ട് ഞാൻ ഋഷഭ് പന്തിനെ ആകും ഞാൻ നിന്ന് തുടങ്ങും. കൂടാതെ, അവൻ മധ്യനിരയിൽ ഒരു ഇടംകയ്യനും ആണ്, ഇടം-വലത് കോമ്പിനേഷനും നൽകുന്നു, ”ഗംഭീർ കൂട്ടിച്ചേർത്തു.