ഇന്ത്യയുടെ അടുത്ത പരിശീലകൻ ഗംഭീർ തന്നെ!! ലോകകപ്പ് കഴിഞ്ഞാൽ പ്രഖ്യാപനം വരും

Newsroom

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗംഭീർ. ബി സി സി ഐ ഉടൻ നിയമണം പൂർത്തിയാക്കും. ഗംഭീറിനെ പരിശീലകനായി നിയമിച്ചുള്ള പ്രഖ്യാപനം അടുത്ത ആഴ്ചകളിൽ വരും എന്നാണ് റിപ്പോർട്ട്. ടി20 ലോകകപ്പ് കഴിഞ്ഞാൽ ആകും പ്രഖ്യാപനം വരിക. ലോകകപ്പ് അവസാനിക്കുന്നതോടെ ദ്രാവിഡിന്റെ കരാറും അവസാനിക്കും.

ഗംഭീർ 24 05 06 12 16 23 241

സ്റ്റീഫൻ ഫ്ലെമിംഗിനെ നേരത്തെ ബി സി സി ഐ പരിഗണിച്ചിരുന്നു എങ്കിലും ഗംഭീർ ഇന്ത്യയുടെ പരിശീലകനാകാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞതോട് ബി സി സി ഐ മറ്റു അപേക്ഷകൾ പരിഗണിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു‌.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ഇന്ത്യൻ ക്രിക്കറ്റിൽ സജീവമാണ് ഗംഭീർ. ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേശ്ടാവായി മികച്ച പ്രകടനമാണ് ഗംഭീർ നടത്തി കൊണ്ടിരിക്കുന്നത്‌‌. അവർ ഐ പി എൽ ചാമ്പ്യന്മാരാക്കാൻ അദ്ദേഹത്തിനായി. ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ൽ അദ്ദേഹം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ഉപദേശകനായും നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.