തുടർച്ചയായ പരമ്പര തോൽവികളെ തുടർന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ കടുത്ത സമ്മർദ്ദത്തിലാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വലിയ പ്രതീക്ഷയോടെയാണ് ഗംഭീർ ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റത് എങ്കിലും ഇതുവരെ അദ്ദേഹത്തിൻറെ കോച്ചിംഗ് അത്ര പ്രതീക്ഷ തരുന്നതല്ല. പ്രത്യേകിച്ച് ടെസ്റ്റിലും ഏകദിനത്തിലും.

ഗംഭീറിൻ്റെ കീഴിൽ ഇന്ത്യ 27 വർഷത്തിന് ശേഷം ആദ്യമായി ശ്രീലങ്കയ്‌ക്കെതിരെ ഒരു ഏകദിന പരമ്പര തോൽക്കുകയും തുടർന്ന് ന്യൂസിലൻഡിനെതിരെ 3-0 ന് ചരിത്രപരമായ ടെസ്റ്റ് പരമ്പര പരാജയപ്പെടുകയും ചെയ്തു. ടി20 ശൈലിയിലാണ് ഗംഭീർ ടെസ്റ്റിനെ അടക്കം സമീപിക്കുന്നത് എന്നതാണ് പ്രധാന വിമർശനം. സിലക്ഷനിൽ കോച്ച് ഇടപെടുന്നതും ചർച്ചയാകുന്നു.
അടുത്തതായി ബോർഡർ-ഗവാസ്‌കർ ട്രോഫി നടക്കാനിരിക്കെ, ഗംഭീറിന് മേലുള്ള സമ്മർദ്ദം ഉയരുകയാണ്. ബോർഡർ ഗവാക്സർ പരമ്പരയിലും ടീമിൽ നിന്ന് നല്ല പ്രകടനം ഉണ്ടായില്ല എങ്കിൽ ഗംഭീറിന് പുറത്തേക്കുള്ള വഴി തെളിയും എന്നാണ് റിപ്പോർട്ടുകൾ.