താന്‍ വിന്‍ഡീസ് ടീമിലായിരുന്നുവെങ്കില്‍ ഏത് ഫോര്‍മാറ്റായാലും ഫാസ്റ്റ് പിച്ചുകള്‍ തയ്യാറാക്കുവാന്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സ്വന്തം ശക്തിയ്ക്കനുസരിച്ചുള്ള പിച്ചുകള്‍ തയ്യാറാക്കിയാല്‍ മാത്രമേ ഇന്ത്യയെ പോലെ കരുത്തുറ്റ ടീമിനെ കീഴടക്കുവാന്‍ വിന്‍ഡീസിന് സാധിക്കുകയുള്ളു. വിന്‍ഡീസിന്റെ ബാറ്റിംഗ് അത്ര ശക്തമല്ല, അപ്പോള്‍ അവരുടെ ശക്തി കേന്ദ്രമായ ബൗളിംഗിന് അനുകൂലമായി പിച്ചുകള്‍ തയ്യാറാക്കുകയാണ് ടീം ആദ്യം ചെയ്യേണ്ടതെന്ന് ഗംഭീര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് കുഴപ്പമില്ലാത്ത പേസ് ബൗളിംഗ് ഉണ്ടെന്നത് സത്യമുണ്ട്, എന്നാല്‍ ആതിഥേയരെന്ന നിലയിലുള്ള ആനുകൂല്യം മുതലാക്കണമെങ്കില്‍ വേഗതയുള്ള വിക്കറ്റുകള്‍ തയ്യാറാക്കുക തന്നെയാണ് ചെയ്യേണ്ടതെന്ന് ഗംഭീര്‍ വ്യക്തമാക്കി. ബാറ്റിംഗ് വിക്കറ്റുകള്‍ തയ്യാറാക്കി നല്‍കിയാല്‍ ഇന്ത്യയുടെ കരുതുറ്റ ബാറ്റിംഗിന് അത് കൂടുതല്‍ സഹായകരമാകുക മാത്രമേ ചെയ്യുകയുള്ളുവെന്നും മുന്‍ ഇന്ത്യന്‍ താരം സൂചിപ്പിച്ചു.