ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിൽ തനിക്ക് സങ്കടമില്ല എന്നും താൻ തന്റെ അവസരം കൂടുതൽ നന്നായി കളിച്ച് നേടേണ്ടതുണ്ട് എന്നും ഫ്രേസർ മക്ഗർക്. തനിക്ക് ഇനിയും സമയം ഉണ്ട് എന്നും എന്തുകൊണ്ടാണ് താൻ ടീമിൽ ഇല്ലാത്തത് എന്ന് ടീം മാനേജ്മെന്റ് തന്നോട് വ്യക്തമാക്കിയിട്ടുണ്ട് എന്നും മക്ഗർക് പറഞ്ഞു.
“ടീം മാനേജ്മെന്റുമായുള്ള കമ്മ്യൂണിക്കേഷൻ ശരിക്കും മികച്ചതായിരുന്നു. ഒന്നര മാസം’ മുമ്പ് ഞാൻ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല.ഒന്നര മാസം മുമ്പ് [സ്ക്വാഡ്] എന്താണെന്ന് അവർക്ക് നല്ല ധാരണയുണ്ടായിരുന്നു.” മക്ഗർഗ് പറഞ്ഞു.
ടീമിൽ മൂന്ന് ഫോർമാറ്റുകളിലായി ഞങ്ങളുടെ എക്കാലത്തെയും മികച്ച ഓപ്പണറായ ഡേവിഡ് വാർണർ ഉണ്ട്. അവസാന ഒന്നര വർഷമായി തകർത്തു കളിക്കുന്ന ട്രാവിസ് ഹെഡ് ഉണ്ട് മുൻ നിരയിൽ ഇറങ്ങാൻ മാർഷും ഉണ്ട്.മക്ഗർഗ് പറഞ്ഞു.
“ടിം ഡേവിഡ്, കാമറൺ ഗ്രീൻ എന്നിവർ അവസാനം ഉള്ളതിനാൽ അഞ്ചോ ആറോ സ്ഥാനത്ത് ബാറ്റ് ചെയ്യാനും എനിക്ക് അവസരം താൻ കാണുന്നില്ല. അങ്ങനെയാണ് ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നത്. ടീമിൽ ഇല്ലാത്തതിൽ കുഴപ്പമില്ല. ഇനിയും സമയം തനിക്ക് ഉണ്ട്.” ഫ്രേസർ-മക്ഗർക്ക് പറഞ്ഞു.