ടെസ്റ്റ് നാല് ദിവസമാക്കുന്നത് വിചാരിച്ച ഫലം നൽകില്ലെന്ന് വി.വി.എസ് ലക്ഷ്മൺ

ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമാക്കി ചുരുക്കുന്നത് വിചാരിച്ച ഫലം നൽകില്ലെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. 2023 മുതൽ ടെസ്റ്റ് മത്സരങ്ങളുടെ ദൈർഘ്യം നാല് ദിവസമാക്കി ചുരുക്കാനുള്ള ശ്രമങ്ങൾ ഐ.സി.സി തുടങ്ങിയതിനോട് പ്രതികരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമാക്കുന്നതിനെ താൻ അനുകൂലിക്കുന്നില്ലെന്നും ടെസ്റ്റ് ക്രിക്കറ്റിന് അഞ്ചു ദിവസമാണ് ചേരുകയെന്നും വി.വി.എസ് ലക്ഷ്മൺ പറഞ്ഞു. ടെസ്റ്റ് മത്സരം അഞ്ച് ദിവസം  കൂടുതൽ മത്സരങ്ങൾക്ക് ഫലം ഉണ്ടാവുമെന്നും നാല് ദിവസമാക്കിയാൽ മത്സര ഫലങ്ങൾ കുറയുമെന്നും വി.വി.എസ് ലക്ഷ്മൺ പറഞ്ഞു.

നേരത്തെ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ എന്നിവരെല്ലാം ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമാക്കി ചുരുക്കുന്നതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. കൂടുതൽ നിശ്ചിത ഓവർ മത്സരങ്ങൾ ഉൾക്കൊള്ളിക്കാൻ വേണ്ടിയാണ് ഐ.സി.സി ടെസ്റ്റ് മത്സരങ്ങളുടെ ദൈർഘ്യം അഞ്ചിൽ നിന്ന് നാലാക്കാൻ ശ്രമം നടത്തുന്നത്.

Previous article“ഖുർആൻ ആണ് തനിക്ക് ഇഷ്ടപ്പെട്ട സംഗീതം” – പോഗ്ബ
Next article“കെന്നി ഡാഗ്ലിഷിന്റെ രോഗ വാർത്ത ലിവർപൂൾ താരങ്ങളെ ഞെട്ടിച്ചു”