ശ്രീലങ്കക്കെതിരെ ന്യൂസിലാൻഡിനെ സഹായിക്കാൻ മുൻ താരം സമരവീരയും

Staff Reporter

ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ന്യൂസിലാൻഡിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ശ്രീലങ്കൻ താരമായ സമരവീരയെ നിയമിച്ചു. ശ്രീലങ്കയിലെ സ്പിന്നിന് അനുയോജ്യമായ പിച്ചുകളിൽ ന്യൂസിലാൻഡ് ബാറ്റ്സ്മാൻമാരെ നേരിടാൻ പഠിപ്പിക്കുകയാവും സമരവീരയുടെ ദൗത്യം. അടുത്ത മാസം രണ്ടു ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരക്ക് വേണ്ടി ന്യൂ സിലാൻഡ് ശ്രീലങ്ക സന്ദർശിക്കുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തുടക്കം കൂടിയാണ് ഈ പരമ്പര.

മധ്യ നിര ബാറ്സ്മാനായ സമരവീര 81 ടെസ്റ്റുകളിൽ നിന്നായി 5000ത്തോളം റൺസും നേടിയിട്ടുണ്ട്. മുൻപ് ബംഗ്ളദേശിന്റെയും ശ്രീലങ്കയുടെയും ബാറ്റിംഗ് പരിശീലകനായും താരം പ്രവർത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14ന് ഗാലെയിൽ വെച്ച് ഒന്നാം ടെസ്റ്റും ഓഗസ്റ്റ് 22ന് കൊളംബോയിൽ വെച്ച് രണ്ടാമത്തെ ടെസ്റ്റും നടക്കും. കഴിഞ്ഞ ദിവസം നാല് സ്പിന്നര്മാരെ ഉൾപ്പെടുത്തി ശ്രീലങ്കക്കെതിരെയുള്ള ടീമിനെ ന്യൂസിലാൻഡ് പ്രഖ്യാപിച്ചിരുന്നു.