350റൺസിൽ അധികം എടുത്തിട്ട് ഇന്ത്യ തോൽക്കുന്നത് ഇത് ആദ്യം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിക്കെതിരെയുള്ള നാലാം ഏകദിനം തോറ്റതോടെ മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് ഇന്ത്യയെ തേടിയെത്തി. ഇന്ത്യയുടെ ഏകദിന ചരിത്രത്തിൽ ആദ്യമായിട്ടാണ് ആദ്യ ബാറ്റ് ചെയ്തിട്ട് ഇന്ത്യ 350റൺസോ അതിൽ അധികമോ നേടിയതിനു ശേഷം പരാജയപ്പെടുന്നത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 358 റൺസ് 14 പന്ത് ബാക്കി നിൽക്കെ ഓസ്ട്രേലിയ മറികടന്നിരുന്നു. ഓസ്‌ട്രേലിൻ നിരയിൽ സെഞ്ചുറി നേടിയ പീറ്റർ ഹാൻഡ്‌സ്കോംന്പും 91 റൺസ് എടുത്ത ഖവാജയും 43 പന്തിൽ 84 റൺസ് അടിച്ചെടുത്ത ആഷ്ടൺ ടാർണറുമാണ് ഇന്ത്യയുടെ തോൽവി ഉറപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി 143 റൺസ് നേടിയ ശിഖർ ധവാന്റെ പ്രകടനവും 95 റൺസ് നേടിയ രോഹിത് ശർമയുടെ പ്രകടനവുമാണ് സ്കോർ 358 എത്തിച്ചത്.

ഇതിനു പുറമെ 2012ന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ വെച്ച് നടന്ന ഒരു സീരിസിൽ തുടർച്ചയായി രണ്ടു മത്സരങ്ങൾ ഇന്ത്യ പരാജയപ്പെടുന്നത്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റൺസ് ചേസ് കൂടിയാണ് ഇന്ത്യക്കെതിരെയുള്ള ഈ പ്രകടനം. നേരത്തെ 2011ൽ ഇംഗ്ലണ്ടിനെതിരെ പിന്തുടർന്ന് ജയിച്ച 334 റൺസ് ആയിരുന്നു ഇതുവരെയുള്ള മികച്ച ചേസ്. ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര 2-2ന് സമനിലയിലാക്കാനും ഓസ്‌ട്രേലിയക്കായി.