മഴ, ദക്ഷിണാഫ്രിക്ക – നെതര്‍ലാണ്ട്സ് ആദ്യ ഏകദിനം ഉപേക്ഷിച്ചു

Sports Correspondent

ദക്ഷിണാഫ്രിക്കയും നെതര്‍ലാണ്ട്സും തമ്മിലുള്ള ആദ്യ ഏകദിനം ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 277/8 എന്ന നിലയിൽ അവസാനിച്ച ശേഷം നെതര്‍ലാണ്ട്സ് 2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 11 റൺസ് നേടി നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്.

95 റൺസ് നേടിയ കൈല്‍ വെറെയന്നേയും 56 റൺസ് നേടിയ സുബൈര്‍ ഹംസയ്ക്കുമൊപ്പം ആന്‍ഡിലെ ഫെഹ്ലുക്വായോയുടെ തകര്‍പ്പന്‍ ഇന്നിംഗ്സുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്. 22 പന്തിൽ 48 റൺസാണ് ഫെഹ്ലുക്വായോ നേടിയത്.

ഫ്രെഡ് ക്ലാസ്സന്‍, വിവിയന്‍ കിംഗ്മ, ബ്രണ്ടന്‍ ഗ്ലോവര്‍ എന്നിവര്‍ നെതര്‍ലാണ്ട്സിനായി രണ്ട് വീതം വിക്കറ്റ് നേടി.