“സമ്മർദ്ദം ഇല്ല, പക്ഷെ പരാജയങ്ങളിൽ സങ്കടമുണ്ട്”

Img 20211127 012547

വെള്ളിയാഴ്ച ഗോവയിലെ ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മത്സരത്തിലും തോറ്റതിൽ താൻ അസ്വസ്ഥനാണെന്ന് എഫ്സി ഗോവ ഹെഡ് കോച്ച് ജുവാൻ ഫെറാൻഡോ പറഞ്ഞു. ഇന്നലെ ജംഷദ്പൂർ 3-1നാണ് ഗോവയെ തോൽപ്പിച്ചത്. എന്നാൽ രണ്ട് പരാജയം കൊണ്ട് തനിക്ക് സമ്മർദ്ദമൊന്നും അനുഭവപ്പെടുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ആദ്യ മത്സരത്തിൽ ഗോവ 3-0 ന് ബെംഗളൂരുവിനോടും തോറ്റിരുന്നു. എഫ്സി ഗോവ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ ആണ് വഴങ്ങിയത്.

“ഞങ്ങൾ എല്ലായ്പ്പോഴും ഒരേ ശൈലിയാണ് കളിക്കുന്നത്. ഈ പരാജയങ്ങൾ 100% ടീമിന്റെ മാനസികാവസ്ഥ കാരണമാണ്, ശാരീരികത ക്ഷമത അല്ല പരാകയത്തിന് കാരണം. ഒരു പരിശീലകനെന്ന നിലയിൽ ഡ്രസ്സിംഗ് റൂമിലെ വികാരങ്ങളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കണം.” മത്സര ശേഷം അദ്ദേഹം പറഞ്ഞു.

Previous articleഇന്ന് കൊൽക്കത്തൻ ഡാർബിയുടെ ആവേശം
Next articleമഴ, ദക്ഷിണാഫ്രിക്ക – നെതര്‍ലാണ്ട്സ് ആദ്യ ഏകദിനം ഉപേക്ഷിച്ചു