16 സിക്സുകളുമായി ഫിന്‍ അലന്റെ സെഞ്ച്വറി, മൂന്നാം ടി20യിൽ ന്യൂസിലാണ്ടിന് കൂറ്റന്‍ സ്കോര്‍

Sports Correspondent

പാക്കിസ്ഥാനെതിരെ മൂന്നാം ടി20യിൽ 224/7 എന്ന കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. ഓപ്പണിംഗ് താരം ഫിന്‍ അലന്‍ 62 പന്തിൽ 137 നേടിയപ്പോള്‍ 16 സിക്സും 5 ഫോറുമായിരുന്നു ഇന്നിംഗ്സിലുണ്ടായിരുന്നത്. ടിം സീഫെര്‍ട് 31 റൺസ് നേടി ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി.

അലന്‍ 18ാം ഓവറിന്റെ രണ്ടാം പന്തിലാണ് പുറത്തായത്. ഗ്ലെന്‍ ഫിലിപ്പ്സ് 19 റൺ്സ് നേടി. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലാണ്ടാണ് വിജയിച്ചത്.