ഇംഗ്ലണ്ട് അടിയോടടി!! ബ്രൂക്കിനും ഡക്കറ്റിനും അര്‍ദ്ധ ശതകം, അരങ്ങേറ്റം ഉഷാറാക്കി വിൽ ജാക്സ്

Sports Correspondent

കറാച്ചിയിൽ മൂന്നാം ടി20യിൽ പാക്കിസ്ഥാന്‍ ബൗളര്‍മാരെ നിലംതൊടിക്കാതെ ഇംഗ്ലണ്ട് ബാറ്റിംഗ്. ഫിലിപ്പ് സാള്‍ട്ടിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും വിൽ ജാക്സ്, ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ ഇംഗ്ലണ്ട് 221 റൺസാണ്  3 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

അരങ്ങേറ്റക്കാരന്‍ വിൽ ജാക്സ് 22 പന്തിൽ 40 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനെ 82/3 എന്ന നിലയിൽ നിന്ന് മുന്നോട്ട് നയിച്ചത് നാലാം വിക്കറഅറിൽ ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും ചേര്‍ന്നാണ്.

Benduckett

69 പന്തിൽ നിന്ന് 139 റൺസാണ് നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. ഹാരി ബ്രൂക്ക് 35 പന്തിൽ 81 റൺസ് നേടിയപ്പോള്‍ ബെന്‍ ഡക്കറ്റ് 42 പന്തിൽ നിന്ന് 70 റൺസാണ് നേടിയത്.