കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുമ്പോൾ ആരാധകരുടെ പ്രാധാന്യം മനസ്സിലാവുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. കൊറോണ വൈറസ് ബാധയെ തുടർന്ന് ക്രിക്കറ്റ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് രോഹിത് ശർമ്മയുടെ പ്രതികരണം. ലാ ലീഗയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ സംസാരിക്കുകയായിരുന്നു രോഹിത് ശർമ്മ.
തനിക്ക് ഇന്ത്യൻ ടീം അംഗങ്ങളുടെ അടുത്ത് എത്താനുള്ള ആഗ്രഹം ഉണ്ടെന്നും അവരുമായി തമാശ പറയണമെന്നും രോഹിത് ശർമ്മ പറഞ്ഞു. ഒരു വർഷത്തിൽ 365 ദിവസം ഉള്ളപ്പോൾ അതിൽ 300 ദിവസങ്ങളും ടീം അംഗങ്ങൾ ഒരുമിച്ചാണെന്നും രോഹിത് ശർമ്മ പറഞ്ഞു. ന്യൂസിലാൻഡ് പര്യടനത്തിനിടെ പരിക്കേറ്റ താൻ ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുൻപ് തന്നെ പരിക്കിൽ നിന്ന് മോചിതയിരുന്നുവെന്നും വെളിപ്പെടുത്തി.